നിർബന്ധിത ദീപാലങ്കാരത്തിനുള്ള നിർദ്ദേശം അപമാനകരം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരം നിർബന്ധമായും അലങ്കരിക്കണമെന്ന് വ്യാപാരികൾക്ക് സർക്കുലർ നൽകിയ നഗരസഭയുടെ നടപടി അപലപനീയമാണ്. രാജകീയ ഭരണത്തിൻറെ പ്രേതം മുഖ്യമന്ത്രിയെ വിട്ടൊഴിഞ്ഞിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഉഴലുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി കൂടിയാണ് ഇത് എന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരുൺ മണൽ പറഞ്ഞു. ഈ ഉദ്യമത്തോട് വ്യാപാരികൾ സഹകരിക്കരുത് എന്നും നഗരസഭ പിന്തിരിയണമെന്നും എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!