തിരക്കിട്ട ജീവിതത്തിനിടയിലും ഒത്തുകൂടി കൊയിലാണ്ടി യുപി തറവാട്ടിലെ അംഗങ്ങള്‍

കൊയിലാണ്ടി: 150 വര്‍ഷം പഴക്കമുള്ള കൊയിലാണ്ടി ഗവ.മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള യുപി തറവാട്ടിലെ കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ചുകൂടി. ഓര്‍മ്മ എന്ന പേരില്‍ കോഴിക്കോട് ആ യോഗ റിസോര്‍ട്ടില്‍ വച്ചാണ് പരിപാടി നടന്നത്.

പ്രോഗ്രാം കമ്മിറ്റി പ്രസിഡണ്ട് യു പി ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കുടുംബത്തിലെ തന്നെ എഴുത്തുകാരിയും സാഹിത്യകാരിയുമായി സുഹറ മന്ദങ്കാവ് ഉദ്ഘാടനം നിര്‍വഹിച്ചു.

തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെയും പുതിയാപ്പിളമാരെയും വിദ്യാഭ്യാസമേഖലയില്‍ ഉന്നത നേട്ടം കൈവരിച്ചവരെയും ആദരിച്ചു.

ഒപ്പന, കോല്‍ക്കളി, ദഫ് തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. ഈ പരിപാടിയുടെ മുന്നോടിയായി ഭക്ഷണ കിറ്റ് വിതരണവും ഉണ്ടായിരുന്നു. സെക്രട്ടറി ബഷീര്‍ യു പി സ്വാഗതവും ട്രഷറര്‍ തെല്‍ഹത്ത് കെ പി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!