അത്തോളി ഫെസ്റ്റിന് നാളെ തുടക്കം; പ്രവേശനം സൗജന്യം
അത്തോളി : നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അത്തോളിയില്‍ വീണ്ടും ആഘോഷരാവുകളുടെ തിളക്കം. പഴയ എ ആര്‍ ടാക്കീസ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 4 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് സി. കെ. റിജേഷ് അധ്യക്ഷത വഹിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രദര്‍ശനങ്ങള്‍ ഒരുക്കിയാണ് ഫെസ്റ്റ് നാട്ടുകാരെ വരവേല്‍ക്കുന്നത്.
കുട്ടികള്‍ക്കു മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഏഴ് അമ്യൂസ്‌മെന്റ് റൈഡുകള്‍, ഇരുപതോളം കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, കാര്‍ഷിക നഴ്‌സറി, അതി മനോഹരമായ സെല്‍ഫി ഏരിയാ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കളിച്ച് വിജയിക്കാന്‍ ഫാമിലി ഗെയിം, രുചികരമായ വിഭവങ്ങളുമായി ഫുഡ് കോര്‍ട്ട്, വന്‍ വിലക്കുറവുമായി ഫര്‍ണ്ണിച്ചര്‍ മേള, കുറഞ്ഞ വിലയില്‍ തുണിത്തരങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവയെല്ലാം ഫെസ്റ്റില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശനം. വലിയ അമ്യൂസ്‌മെന്റ് റൈഡുകള്‍ക്ക് 70 രൂപയും കുട്ടികളുടേതിന് 50 , 30 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.