കൊഴുക്കല്ലൂര്‍ ചെറുശ്ശേരി ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി, പ്രദക്ഷിണ വഴി സമര്‍പ്പണം നടത്തി



മേപ്പയ്യൂര്‍ : മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള കൊഴുക്കല്ലൂര്‍ ചെറുശ്ശേരി ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി പ്രദക്ഷിണ വഴി സമര്‍പ്പണം, ക്ഷേത്രം തന്ത്രി സന്തോഷ് നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേല്‍ ശാന്തി ശ്രീ ശ തിരുമേനിയുടെയും സാന്നിദ്ധ്യത്തില്‍ മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും കെ. ജി. എം. എസ്സ്. യു.പി. സ്‌ക്കൂള്‍ മാനേജരുമായ കാരയാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എസ് ബി അനുരാഗ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം. ദിവാകരന്‍ നായര്‍, വി. കുഞ്ഞിരാമന്‍ കിടാവ്, പി. എന്‍. നാരായണന്‍, കെ. യം. ബാബു, എം. കെ. രുഗ്മിണി, പി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.








