പറേച്ചാല്‍ പൂരം 2024 ജനുവരി 27 മുതല്‍ ഫെബ്രുവരി 6 വരെ, 101 അംഗ ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി : നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രം ട്രസ്റ്റ് ഇത്തവണത്തെ ഉത്സവം പറേച്ചാല്‍ പൂരം 2024 വിപുലമായ പരിപാടികളോടെ 2023 ജനുവരി 27 മുതല്‍ 2024 ഫെബ്രുവരി 6 വരെ 11 ദിവസം ആഘോഷിക്കുന്നതിനു വേണ്ടി 101 അംഗ ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നവംബര്‍ 20ന് ക്ഷേത്രത്തിന് സമീപം വെച്ച് നടന്ന സ്വാഗതസംഘം യോഗത്തില്‍ ഭക്തജനങ്ങളും നാട്ടുകാരും അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. ആഘോഷ കമ്മിറ്റി ചെയര്‍മാനായി പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്റര്‍ കണ്‍വീനര്‍ രന്തിഷ് കിഴക്കയില്‍ എന്നിവരെ തിരഞ്ഞെടുത്തു. എല്ലാ ദിവസവും സ്റ്റേജ് പരിപാടികള്‍ ക്ഷേത്ര ചടങ്ങുകള്‍ സാംസ്‌കാരിക പരിപാടികള്‍ മെഗാ കാര്‍ണിവല്‍ എന്നിവ അടക്കമുള്ള നിരവധി പരിപാടികള്‍ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

പി. രാജന്‍ മാസ്റ്റര്‍, വി. കെ. ഷാജി, എ. കെ. ബാലന്‍, ടി. വിനീഷ്, പി. പ്രബീഷ്, എം. അബൂബക്കര്‍, എന്‍. പി. മജീദ, റാഷിദ് മുത്താമ്പി, എ. കെ. ദിനേശന്‍, ടി. പി. ശിവരാമന്‍, എം. രവീന്ദ്രന്‍ മാസ്റ്റര്‍, ശ്രീധരന്‍ പുഷ്പശ്രീ, രാധ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കെ. പി. സുജാതന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്റര്‍ പറേച്ചാല്‍ പൂരം 2024 ലോഗോ പ്രകാശനം ചെയ്തു. സി. ഗോപാലന്‍ സ്വാഗതവും കെ. എം. ശിവാനന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി ഒ. പി. ഗണേഷ്, ജംഷിൽ മലയിൽ, സുലോചന, സജിത്ത് ലാൽ, സബിൻ കുമാർ, എ. കെ. ദിനേശൻ, കെ. പി. നിധീഷ്, എം. കെ. സതീശൻ, കെ. എം. അനീഷ്, കെ. രതിലേഷ്, ഷംസു ആണ്ടാറത്ത്, കെ. എം. ജെസ്സി,കെ. എം. ലിനീഷ്,കെ. എം. പ്രവീൺ, റിഞ്ചു എസ് ആർ, ബി. കെ. രാമൻ, കെ. രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!