മുസ്ലിം ലീഗ് സിപിഎമ്മുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍.
മുസ്ലിം ലീഗ് സിപിഎമ്മുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. യുഡിഎഫില്‍ നിന്ന് പോകുന്നതിനേക്കാള്‍ ആയിരമിരട്ടി കാരണങ്ങള്‍ മുന്നണിയില്‍ ഉറച്ച് നില്‍ക്കാനുണ്ട്. യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിഞ്ച് വഴി മാറാന്‍ ലീഗില്ല. മുന്നണി മാറാന്‍ ബാങ്കിന്റെ വാതില്‍പ്പടി കടക്കേണ്ട കാര്യം ലീഗിനില്ല.

ആരെങ്കിലും മുന്നണി മാറ്റത്തിനായി വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദ് കേരലാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതോടെയാണ് ലീഗും സിപിഎമ്മും തമ്മില്‍ അടുക്കുന്നുവെന്ന അഭ്യൂഹം ഉയര്‍ന്നത്.