പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ അഴിമതി മുക്തമാക്കി : ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ്



ചേമഞ്ചേരി : നരേന്ദ്രമോദിയുടെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണം ഭാരതത്തെ അഴിമതി മുക്തവും സമ്പല്‍ സമൃദ്ധവും ആക്കി എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് പറഞ്ഞു. പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളുമായി എന്‍ ഡി എ ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. വി. പി. ശ്രീപത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍. ജയ്കിഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി അഭിന്‍ അശോക്, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എ. വി. നിധിന്‍, കാമരാജ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് യു. പി. ജയാനന്ദന്‍, വിനോദ് കാപ്പാട്, എന്‍. കെ. പ്രസാദ്, എ പ്രജുമോന്‍, എന്‍. പി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.








