42 കിലോ കഞ്ചാവുംമായി പേരാമ്പ്ര സ്വദേശി എക്‌സൈസ്സ് പിടിയില്‍



കോഴിക്കോട്: ആന്ധ്രയില്‍ നിന്നു കോഴിക്കോട്ടെത്തിയ ലോറിയില്‍ നിന്നും 42 കിലോ കഞ്ചാവുംമായി പേരാമ്പ്ര സ്വദേശി എക്‌സൈസ്സ് പിടിയില്‍ നൊച്ചാട് രാമല്ലൂര്‍ സ്വദേശി രാജേഷിനെയാണ് പിടികൂടിയത്.
കോഴിക്കോട് എക്‌സയ്‌സ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന, ലോറിയും കസ്റ്റഡിയിലെടുത്തു. 21 ലക്ഷം രൂപ വിപണിയില്‍ വിലയുണ്ട്, പ്രതിയെ അറസ്റ്റു ചെയ്ത്, കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
എക്‌സൈസ്സ് ഇന്‍സ്പക്ടര്‍ കെ. കെ. റിമേഷിന്റ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രീവന്റീവ് ഓഫിസര്‍മാരായ യു. പി. മനോജ് കുമാര്‍, പി. കെ. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. എസ്. സന്ദീപ്, പി. പി. ജിത്തു, പി. വിപിന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.








