Wednesday, March 18, 2026

Primeedition

Real news on-time

ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു ഏരിയാ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്നു.

കൊയിലാണ്ടി : ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു ഏരിയാ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ വെച്ച് നടന്നു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗോപിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സോമശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ മമ്മു, സി. അശ്വിനിദേവ്, എന്‍. പ്രവീണ്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു.

പഴയ കാല ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരെയും സി ഐ ടി യു മുന്‍ ജില്ലാ കമ്മറ്റി അംഗം എ എം മൂത്തോറനേയും വേദിയില്‍ ആദരിച്ചു. ദേശീയപാത വികസനത്തിന്റെ പേരില്‍ എടുത്ത് മാറ്റപ്പെട്ട ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് സമ്മേളനം പ്രമേയത്തോടെ ആവശ്യപ്പെട്ടു.

ഭാരവാഹികള്‍: പ്രസിഡണ്ട്  സി. അശ്വിനിദേവ്, സെക്രട്ടറി എ. സോമശേഖരന്‍, ഖജാന്‍ജി ഗോപി ഷെല്‍ട്ടര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!