ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്‌നിരക്ഷാസേന
കൊയിലാണ്ടി: ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്‌നിരക്ഷാസേന. പൊയില്‍ക്കാവ് കോളൂര്‍ സുബ്രഹ്മണ്യ ഷേത്രത്തിനടുത്ത് ആളൊഴിഞ്ഞ പറമ്പിലെ ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണത് ഇന്ന് ഉച്ചയോടുകൂടി പശുക്കുട്ടി വീഴുകയായിരുന്നു.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിജിത്ത് സിയും വിഷ്ണുവും ചേര്‍ന്ന് കിണറില്‍ ഇറങുകയും കൗഹോസിന്റെ സഹായത്തോടു കൂടി പശുക്കുട്ടിയെ സേനാഗങ്ങള്‍ കരയ്ക്ക് എത്തിക്കുകയുമായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ശരത്തിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ആയ എം മജീദ്, ജിനീഷ്‌കുമാര്‍, ഇ.എം നിധിപ്രസാദ്, ഷാജു, കെ.പി റഷീദ്, ഹോം ഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.