കീഴരിയൂര്‍ ഭാഗത്ത് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 310 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു



കൊയിലാണ്ടി: കീഴരിയൂര്‍ ഭാഗത്ത് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 310 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു പേരാമ്പ്ര എക്‌സൈസ് സംഘം വാഷ് കണ്ടെത്തിയത്.
കോഴിക്കോട് ഐബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടന്നത്. ഒരു അബ്കാരി കേസെടുത്തു.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സി.പി ഷാജി, ഐ ബി പ്രിവന്റിവ് ഓഫീസര്‍ വി പ്രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.എം ഷാജി, എം.പി ഷബീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.








