പൊലിസിനെയും പൊതുജനത്തെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ ഗുണ്ടാസംഘത്തെ അതിസാഹസികമായി കീഴടക്കി പൊലീസ്.



കോഴിക്കോട്: പൊലിസിനെയും പൊതുജനത്തെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ അതിസാഹസികമായി കീഴടക്കി പൊലീസ്. പാളയം ബസ്സ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
എസ് ഐ ജഗമോഹന്‍ദത്തന്റ നേതൃത്വത്തിലുള്ള കമ്പബ പോലീസ് അസ്സി: കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്യത്തിലുള്ള സിറ്റി ക്രൈം സക്വാഡാണ് അതിസാഹസികമായി കീഴ്‌പ്പെടുത്തിയത്.
ജിതിന്റോസാരിയോ (29) കുറ്റിക്കാട്ടൂര്‍, അക്ഷയ് (27) ചെറുകുളത്തൂര്‍ എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസ്സില്‍ ഉള്‍പ്പെട്ട ആളാണ് ജിതിന്റോസാരിയോ.
അക്ഷയ് നിരവധി അടിപിടി കേസ്സില്‍ ഉള്‍പ്പെടുകയും കാപ്പയും ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ പാളയം മാര്‍ക്കറ്റില്‍ ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന സംഘങ്ങളും രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന എന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം കമ്പബ എസ് ഐ പാളയത്ത് എത്തി നിരീക്ഷിക്കുന്നതിനിടെ അക്രമകാരികളായ പ്രതികള്‍ എസ്.ഐക്കെതിരെയും കൂടയുള്ള പൊലീസുകാരോടും ആകോശിച്ച് തെറി വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസ് എത്തി ബലപ്രയോഗത്തിലുടെ ഇവരെ കീഴ്‌പ്പെടുത്തി. പിന്നീട് പ്രതികളെ റിമാന്‍ഡ് ചെയ്തു.








