ഐക്യദാര്‍ഢൃ റാലിയുമായി ശൈഖുന പാറന്നൂര്‍ ഉസ്താദ് സ്മാരക മിന്‍ഹാജുല്‍ ജന്ന ദര്‍സ് വിദ്യാത്ഥികള്‍



കൊയിലാണ്ടി : ശൈഖുന പാറന്നൂര്‍ ഉസ്താദ് സ്മാരക മിന്‍ഹാജുല്‍ ജന്ന ദര്‍സ് വിദ്യാത്ഥികള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢൃ റാലി സംഘടിപ്പിച്ചു. ഖാസി ടി.കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ പ്രാത്ഥന നടത്തി ആരംഭിച്ച റാലി കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍ സമാപിച്ചു .
സമാപന ചടങ്ങ് മുഹുയുദീന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ബദ്രിയ്യ കോളജ് പ്രിന്‍സിപ്പള്‍ അന്‍വര്‍ ഫൈസി നിലമ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.വി ഹമീദ് അധ്യക്ഷനായി.
മദ്‌റസ മാനേജ്‌മെന്റ് ജില്ല സെക്രട്ടറി അന്‍സാര്‍ കൊല്ലം, മുഹമ്മദ് അസ്ഹര്‍ ബാഖവി , ഇസ്മാഈല്‍ ബാഖവി ,സിനാന്‍ , മുഫ് ലിഹ് എന്നിവര്‍ സംസാരിച്ചു.









