എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ജനസദസ്സുകള്‍ക്കെതിരെ കുറ്റവിചാരണ സദസ്സുമായി യുഡിഎഫ്

 

കൊയിലാണ്ടി: എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന ജനസദസ്സുകളുടെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ഡിസംബര്‍ 22 ന് കൊയിലാണ്ടിയില്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റവിചാരണ സദസ്സ് നടത്താന്‍ തീരുമാനിച്ചു.

പരിപാടി വിജയിപ്പിക്കുന്നതിനായി ബൂത്ത്തല കണ്‍വെന്‍ഷനുകള്‍, യുഡിഎഫ് പഞ്ചായത്ത് മുനിസിപ്പല്‍ തല സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.

യോഗം സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. വി.പി ഭാസ്‌ക്കരന്‍, സി.ഹനീഫ, മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറഹിമാന്‍, സന്തോഷ് തിക്കോടി, വി.ടി.സുരേന്ദ്രന്‍, എന്‍.പി.മമ്മദ്, ടി.അഷ്‌റഫ്, സി.കെ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!