തെളിമ പദ്ധതിയുടെ കൊയിലാണ്ടി താലൂക്ക് പ്രചരണവും ഉദ്ഘാടനവും നടന്നു

 

കൊയിലാണ്ടി: തെളിമ പദ്ധതിയുടെ കൊയിലാണ്ടി താലൂക്ക് പ്രചരണവും ഉദ്ഘാടനവും നടന്നു. അതാത് മാസം വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ കമ്മീഷന്‍ ലീസ്റ്റ് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന പദ്ധതിയും, റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, മരണപെട്ടവരെ കാര്‍ഡില്‍ നിന്ന് ഒഴിവാക്കല്‍, പുതുതായി റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കല്‍ തുടങ്ങീ കാര്‍ഡിലെ മാറ്റം വരുത്തുന്ന ഗവണ്മെന്റ് പദ്ധതിയായണിത്.

ഓള്‍ കേരള റീട്ടയില്‍റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെയും താലൂക്ക് സപ്ലെ ഓഫീസ് കൊയിലാണ്ടിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപറമ്പത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് രവീന്ദ്രന്‍ പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പി. രാധാകൃഷ്ണന്‍, പുളിയുള്ളതില്‍ ശ്രീനിവാസന്‍, എം ശ്രീലേഷ് എന്നിവര്‍ പദ്ധതിയെക്കുറിച്ച് വിശദമായി സംസാരിച്ചു. താലൂക്ക് ഭാരവാഹികളായ പി.വി സുധന്‍, വി.പി നാരായണന്‍, വി. എം. ബഷീര്‍, യു. ഷിബു, സി.കെ വിശ്വന്‍, കെ.ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!