കോഴിക്കോട്ട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി ജെ പി



കോഴിക്കോട്: കോഴിക്കോട്ട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി. ജെ. പി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം.
ഭീകരവിരുദ്ധ സമ്മേളനം ഡിസംബര്‍ രണ്ടിന് വൈകിട്ട് കോഴിക്കോട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.
ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി. കെ. സജീവന്‍ പറഞ്ഞു.








