പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ പന്തൽകാൽ നാട്ടൽ കർമ്മം നിര്‍വ്വഹിച്ചു
പേരാമ്പ്ര: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ പന്തൽകാൽ നാട്ടൽ കർമ്മം മുൻ എം.എല്‍.എ എ. കെ. പദ്മനാഭൻ നിര്‍വ്വഹിച്ചു. നവംബര്‍ 24 ന് വൈകീട്ട് രണ്ട് മണിക്ക് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് മണ്ഡലതല നവകേരള സദസ്സ് നടക്കുന്നത്. സര്‍ക്കാരിന്റെ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികള്‍ നേരിട്ടറിയുന്നതിനുമാണ് പര്യടനം.
നോഡൽ ഓഫീസർ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ടി. രാജൻ, എം. എം. സുഗതൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ. പി. റീന, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.