കൊല്ലം പിഷാരികാവില്‍ ശ്രീമദ് ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ ശ്രീമദ് ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. യജ്ഞാചാര്യന്‍ എ. കെ. ബി. നായരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ മൂസത് യജ്ഞശാലയില്‍ ഭദ്രദീപം തെളിയിച്ചു. ആനന്ദവല്ലി അങ്ങേപ്പാട്ട്, ഒ. സി. കൃഷ്ണന്‍ നമ്പൂതിരി, ഒ. സി. ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ യജ്ഞാചാര്യനൊപ്പം യജ്ഞത്തില്‍ പങ്കെടുക്കും.

തൃക്കാര്‍ത്തിക മഹോത്സവവും ശബരിമല ഇടത്താവളവും ഇതോടൊപ്പം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍ കൊട്ടിലകത്ത് ഉദ്ഘാടനം ചെയ്തു.

മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി അംഗം കെ. ചിന്നന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എ. കെ. ബി. നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ജഗദീഷ് പ്രസാദ്,
ട്രസ്റ്റി അംഗങ്ങളായ കീഴയില്‍ ബാലന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, സി. ഉണ്ണിക്കൃഷ്ണന്‍, തൈക്കണ്ടി ശ്രീപുത്രന്‍, എം. ബാലകൃഷ്ണന്‍, മാനേജര്‍ പി. എം. വിജയകുമാര്‍, ടി. കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!