ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ‘സന്നദ്ധം’ ദുരന്ത നിവാരണ പരിശീലന പദ്ധതിക്ക് തുടക്കമായി

ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ‘സന്നദ്ധം’ ദുരന്ത നിവാരണ പരിശീലന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ദുരന്തമുഖത്ത് പകച്ചു നിൽക്കാതെ തങ്ങളാൽ കഴിയുന്ന ഇടപെടൽ നടത്താൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന അഗ്നിശമന സേനാവിഭാഗമാണ് വളണ്ടിയർ മാർക്ക് പരിശീലനം നൽകുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫയർ ആൻഡ് റസ്ക്യു സർവ്വീസസ് ഡയറക്ടർ ജനറൽ കെ പത്മകുമാർ നിർവ്വഹിച്ചു. സാമൂതിരി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ രാധിക തമ്പാട്ടി അധ്യക്ഷത വഹിച്ചു. ‘ബേസിക്സ് ഓഫ് ഫയർ ആൻഡ് ഫയർ എക്റ്റിങ്കിഷർ’ എന്ന വിഷയത്തിൽ സ്റ്റേഷൻ ഓഫീസർ പി.കെ ശരത്തും റസ്ക്യൂ ടെക്നിക്ക്സ് – എൽ പി ജി ആൻഡ് ഫസ്റ്റ് എയ്ഡ് എന്ന വിഷയിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ലിപിൻദാസും നിധിനും ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 എൻ എസ് എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി.

എൻ എസ് എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. ആർ ഡി ഡി എം സന്തോഷ് കുമാർ സന്ദേശം നൽകി. എൻ എസ് എസ് ജില്ല കോഡിനേറ്റർ എം.കെ ഫൈസൽ പദ്ധതി വിശദീകരിച്ചു. ഹയർ സെക്കന്ററി ജില്ലാ കോഡിനേറ്റർ ജി മനോജ് കുമാർ, എൻഎസ് എസ് ക്ലസ്റ്റർ കൺവീനർമാരായ ടി രതീഷ്, കെ.വി സന്തോഷ് കുമാർ, പി.കെ സുധാകരൻ, പിടിഎ വൈസ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ, വളണ്ടിയർ ലീഡർ എം അനാമിക എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ കോഡിനേറ്റർ എസ് ശ്രീചിത്ത് സ്വഗതവും പ്രോഗ്രാം ഓഫീസർ ബേബി സുനിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!