നവകേരള സദസ്സ് കൊയലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ പന്തലൊരുങ്ങുന്നു

കൊയിലാണ്ടി : നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ നടക്കുന്ന കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സിന്‍റെ പന്തല്‍ കാല്‍നാട്ടല്‍ കാനത്തില്‍ ജമീല എം എല്‍ എ നിര്‍വ്വഹിച്ചു. പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില‍ാണ് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ പന്തലൊരുങ്ങുന്നത്. നിവേദനങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാവും. നവംബര്‍ 25 രാവിലെ 9 മണിക്ക് പരിപാടി ആരംഭിക്കും.

കാല്‍നാട്ടല്‍ ചടങ്ങില്‍ മുന്‍ എം എല്‍ എ മാരായ പി. വിശ്വന്‍ മാസ്റ്റര്‍, കെ. ദാസന്‍, നവകേരള സദസ്സ് നോഡല്‍ ഓഫീസര്‍ എന്‍. എം. ഷീജ, കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്തംഗം എം. പി. ശിവാനന്ദന്‍, നഗരസഭാ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു, ഇ. കെ. അജിത്ത്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ടി. ചന്തു മാസ്റ്റര്‍, തഹസില്‍ദാര്‍ സി. പി. മണി, സ്വാഗതസംഘം ഭാരവാഹികളായ ടി. കെ ചന്ദ്രന്‍ മാസ്റ്റര്‍, പി. എം. വേണുഗോപാലന്‍, എന്‍. ടി. അബ്ദുറഹ്മാന്‍, എം. എ. ഷാജി, ബി. പി.  ബബീഷ്, ടി. വി. ഗിരിജ, പി. വി. സത്യനാഥ്, സി. സത്യചന്ദ്രന്‍, എസ്. സുനില്‍ മോഹന്‍, പി. എന്‍. കെ അബ്ദുള്ള, സുരേഷ് മേലെപ്പുറത്ത്, എം. റഷീദ്, കബീര്‍ സലാല, സി. രമേശന്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി. എം. ബിജു, സുഭാഷ് ബാബു വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!