മുഹബ്ബത്ത് കീ ബസാര്‍ നാട്ടു നന്മയുടെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നടേരി മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച മുഹബ്ബത്ത് കീ ബസാര്‍ പഴയ നാട്ടു നന്മകളുടെ ഓര്‍മ്മപ്പെടുത്തലായി മാറുകയാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. ടി. ഇസ്മയില്‍ നടേരി ശാഖ കമ്മറ്റി നിര്‍മ്മിച്ച മുഹബ്ബത് കീ ബസാര്‍ ഉദ്ഘാടനം ചെയ്തു. കെ. കെ. റിയാസ് അധ്യക്ഷത വഹിച്ചു.

സി. ഹനീഫ മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, എന്‍. കെ. അബ്ദുല്‍ അസീസ്, ഹംസ സഖാഫി, സമദ് നടേരി, എം. അബൂബക്കര്‍, ബാസിത്, ഹാഷിം വലിയമങ്ങാട്, സാബിത്ത് നടേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഫാസില്‍ നടേരി സ്വാഗതവും സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു. വര്‍ഷങ്ങളായി ഒരേ തൊഴിലെടുത്ത് ജീവിക്കുന്ന തയ്യുള്ളതില്‍ പോക്കര്‍, കേശവന്‍ ആശാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!