കുടുംബശ്രീ അയല്‍ കൂട്ടങ്ങള്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ലോണ്‍ വിതരണം ചെയ്തു



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ്സി ന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലോണ്‍ 56500000 രൂപ അയല്‍ കൂട്ടങ്ങളിലേയ്ക്കുള്ള വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു.
ഇതോടൊപ്പം തന്നെ നാഗരികം 2023 സമ്മാന കൂപ്പണ്‍ വിജയി കള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി.
നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പ്രജില, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവകൊടി, കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, വൈശാഖ്, ജിഷ, റഹ്മത്ത്, പ്രജീഷ , സുമേഷ്, ബിന്ദു, മനോഹരി , സുമതി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിബിന, മെമ്പര്‍ സെക്രട്ടറി രമിത, ഇന്ദുലേഖ എന്നിവര്‍ പങ്കെടുത്തു.








