കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര പറമ്പില്‍ കൃഷി കൂട്ടായ്മ നടത്തിയ കരനെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നടന്നു



കൊയിലാണ്ടി: കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര പറമ്പില്‍ കൃഷി കൂട്ടായ്മ നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം കൃഷി ഭവന് എഎ രജീഷ് ഉദ്ഘാടനം ചെയ്തു.
കൃഷി കൂട്ടായ്മയുടെ പ്രസിഡണ്ട് സിന്ധു, വൈസ് പ്രസിഡണ്ട് പ്രമീള സുജാതന്‍, സെക്രട്ടറി പ്രിയ , ജോയിന്റ് സെക്രട്ടറി പ്രമീള ബാലന്, ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് കെ.പി സുജാതന്‍, ക്ഷേത്രം കാരണവര്‍ കെ കെ രാഘവന്, ക്ഷേത്രം സെക്രട്ടറി സി പി ഭാസ്കരന് , റിട്ടയേഡ് ഡെപ്യൂട്ടി കലക്ടര്‍ സി ഗോപാലന് , വി പി സുരേഷ്കുമാര്‍, കെ പി ബാലന്, ഒ പി .ഗണേഷ് , പങ്കജവല്ലി തുടങ്ങിയ അമ്പതിലധികം പേര് പങ്കെടുത്തു.
പാട്ട് പാടി സ്ത്രീകളും കുട്ടികളും വളരെ ആവേശകരമായി കൊയ്ത്ത് ഉത്സവത്തില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ക്ഷേത്ര ഉത്സവം പറേച്ചാല്‍ പൂരം 2024 ജനുവരി 27 മുതല്‍ ഫിബ്രവരി 6 വരെ 11 ദിവസം മെഗാ കാര്‍ണിവല്‍ അടക്കം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ നടത്തപ്പെടും എന്ന് ഭാരവാഹികള്‍ അറിയിച്ചു.








