ലോറിയും ബൈക്കും കൂട്ടിയിടിച്ച് വടകര പാലയാട്ട്നട സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു



നടുവണ്ണൂര്‍: തോട്ടുമൂലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വടകര പാലയാട്ട്നട സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പിതാവിനെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കാണിച്ചു തിരിച്ചു വടകരയിലേക്ക് പോവുന്നതിനിടയില്‍ മരുന്ന് എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് പിതാവിനെ നരക്കോട് ഇറക്കി തിരിച്ച് ഉള്ളിയേരി ഭാഗത്തേക്ക് വരുമ്പോയാണ് അപകടം സംഭവിച്ചത്.
നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടുവണ്ണൂര്‍ തോട്ടുമൂലയില്‍ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.








