കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
കൊയിലാണ്ടി ഉപജില്ലാ 2023 – 24 വര്‍ഷത്തെ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രമേശ് കാവില്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതന്‍ മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
ലോഗോ രൂപകല്പന ചെയ്തത് പൊയില്‍കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിഹാരിക രാജാണ്. പ്രിന്‍സിപ്പല്‍ രേഖ ടീച്ചര്‍, ഹെഡ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് ശശി ഉട്ടേരി, എസ്എസ്ജി ചെയര്‍മാന്‍ എകെഎന്‍ അടിയോടി, എം. മണി, കെ. എസ് നിഷാന്ത്, ഇ. കെ. പ്രജേഷ്, ബാസില്‍ പാലിശ്ശേരി, കെ. ആസിഫ്, പി. മനോജ്, മുംതാസ്, കെ. സൂരജ്, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.