ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വ്യാപക തിരച്ചില്‍

കൊയിലാണ്ടി: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി പോലീസ് വ്യാപക തിരച്ചിലില്‍.

കര്‍ണ്ണാടക സ്വദേശികളായ ലത, സുന്ദരി എന്നിവര്‍ ഏറ്റുമുട്ടലിന് ശേഷം ബസ്സില്‍ രക്ഷപ്പെട്ടെന്ന സൂചനയാണ് പോലീസിന്.

ഇതിന്റെ ഭാഗമായി തലശ്ശേരി, മാഹി, വടകര, , ചോമ്പാല്‍, പയ്യോളി, കൊയിലാണ്ടി, എലത്തൂര്‍, നടക്കാവ്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തി.

ദീര്‍ഘ ദൂര സ്വകാര്യ ബസ്സുകളിലും റെയില്‍വെ സ്റ്റേഷനിലും പരിശോധന നടത്തി. കണ്ണൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആര്‍ ടി ബസ്സുകളും പരിശോധിച്ചു.

സംശയാസ്പദമായ നിലയില്‍ അപരിചിതരെ കണ്ടാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലു ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പരിശോധ തുടരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!