സഹകരണ വാരാഘോഷം മേപ്പയ്യൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: 70 മത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക്തല സെമിനാര്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അദ്ധ്യഷനായി. എന്‍.കെ വത്സന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, അജയ് ആവള, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ കെ.വി, ബാങ്ക് പ്രസിഡണ്ട് രാഘവന്‍ കെ.കെ, കെ വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ PACS അസോസിയേഷന്‍ ജില്ലാസെക്രട്ടറി പി.കെ ദിവാകരന്‍ വായ്‌പേതര സഹകരണസംഘങ്ങളുടെ പുനരുജ്ജീവനവും സാമ്പത്തിക ഉള്‍പ്പെടുത്തലുകളും എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു.