ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കേന്ദ്രമായി ലഹരി മരുന്ന് ഉപയോഗം വ്യാപകം



കൊയിലാണ്ടി: സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കേന്ദ്രമാക്കി ലഹരി മരുന്ന് ഉപയോഗം വ്യാപകം. ബുധനാഴ്ച വൈകീട്ടോടെയാണ് റവന്യൂ ജില്ല കായിക മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ 50 – ഓളം സൂചികള്‍ കണ്ടെടുത്ത് ഓഫീഷ്യല്‍സിനെ ഏല്പിച്ചത്.
പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് ലഹരി മരുന്ന് കുത്തിവെക്കുന്നവര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത്.
വിവിധ സ്‌കൂളുകളില്‍ നിന്നും നൂറുകണക്കിന് കുട്ടികള്‍ വിവിധ കായിക ഇനങ്ങളില്‍ ഇവിടെ നിന്ന് പരിശീലനം നേടുന്നുണ്ട്.
സ്റ്റേഡിയത്തിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ അപരിചിതരായ ആളുകള്‍ സ്റ്റേഡിയത്തില്‍ വന്നിരിക്കാറുണ്ട്. എക്സൈസിന്റേയും പോലീസിന്റേയും ഇടപെടല്‍ ആവശ്യമാണന്നാണ് കായിക പരിശീലനം നടത്തുന്നവരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.








