പാലസ്തീന് ഐക്യദാര്‍ഢ്യ സംഗമം നടത്തി
ചേമഞ്ചേരി: പുരോഗമന കലാസാഹിത്യ സംഘം ചേമഞ്ചേരി യൂനിറ്റിന്റെയും ഗ്രന്ഥശാലാ സംഘം ചേമഞ്ചേരി നേതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലസ്തീന് ഐക്യദാര്‍ഢ്യ സംഗമം നടത്തി.
പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ നടന്ന പരിപാടി കെ. .ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡണ്ട് കെ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു.
ഡോ: അബൂബക്കര്‍ കാപ്പാട്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, കെ.കെ രാജന്, സി അശ്വനീദേവ് , ഗ്രന്ഥശാലാ സംഘം ചേമഞ്ചേരി കണ്‍വീനര്‍ സന്തോഷ് കുമാര്‍ കെ വി, പു ക സ ചേമഞ്ചേരി യൂനിറ്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണന് പി കെ എന്നിവര്‍ സംസാരിച്ചു.