കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ പ്രധാന വില്ലന്‍ ലഹരിയാണെന്ന് യുവജന കമ്മിഷന്‍; ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു



കോഴിക്കോട്: കുറ്റകൃത്യങ്ങളുടെ പിന്നിലെ പ്രധാന വില്ലന്‍ ലഹരിയാണെന്ന് യുവജന കമ്മിഷന്‍ അംഗം പി.സി ഷൈജു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപത് ശതമാനം കുറ്റ കൃത്യങ്ങള്‍ക്ക് പിന്നിലും ലഹരിയാണ് പല പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലാ ജയില്‍ ക്ഷേമകാര്യ ഓഫീസര്‍ കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സന്തോഷ് ചെറുവോട്ട് ബോധവത്ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടന്റ് വി പി രാമകൃഷ്ണന്‍, വിമുക്തി കോഡിനേറ്റര്‍ പ്രിയ എന്നിവര്‍ സംസാരിച്ചു. യുവജന കമ്മീഷന്‍ ജില്ലാ കോഡിനേറ്റര്‍മാരായ ടി അതുല്‍ സ്വാഗതവും ബി ദര്‍ഷിദ് നന്ദിയും പറഞ്ഞു.








