നവകേരള സദസ്സ്: കൊയിലാണ്ടി മണ്ഡല സംഘാടകസമിതി ഓഫീസ്‌ തുറന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കൊയിലാണ്ടി മണ്ഡല സംഘാടകസമിതി ഓഫീസ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റിന് എതിർ വശത്തായാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, കൊയിലാണ്ടി മുൻ എം.എൽ.എ പി വിശ്വൻ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ കെ.ഷിജു , ഇ.കെ അജിത്ത്, നിജില പറവക്കൊടി, സംഘാടക സമിതി ഭാരവാഹികളായ അശ്വനി ദേവ്, അനിൽ പറമ്പത്ത്, പി.വി സത്യനാഥൻ, ബി.പി ബബീഷ്, പി.കെ ഭരതൻ, പി.എൻ.കെ അബ്ദുള്ള, പി. ചന്ദ്രശേഖരൻ, എം. സുരേന്ദ്രൻ, പി.എം ബിജു എന്നിവർ സംബന്ധിച്ചു. കൊയിലാണ്ടി മണ്ഡലതല നവകേരള സദസ്സ് നവംബർ 25ന് രാവിലെ 9 മണിക്ക്
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!