സംസ്ഥാനത്ത് ജല ബജറ്റ് തയ്യാറാക്കിയ ആദ്യനഗരസഭയായി വടകര നഗരസഭ

ജല ബജറ്റ് അവതരിപ്പിച്ചതിലൂടെ വടകര നഗരസഭ കാഴ്ച്ചവെച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ വടകര നഗര സഭയുടെ ജലബജറ്റ് പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള താപനത്തിന്റെ ഭാഗമായി നമ്മുടെ പരിസ്ഥിതിയാകെ തകിടം മറിയുകയാണെന്നും ശുദ്ധജലം പോലും അന്യമായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജലത്തിന്റെ ദുരുപയോഗം തടയാൻ ജലബജറ്റ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നഗരസഭ ചെയർമാൻ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ പി.ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി സജീവ് കുമാർ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!