പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വാവു ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാ-ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വാവുബലിതർപ്പണ ചടങ്ങുകൾ സമുദതീരത്തെ ആറാട്ട് കടവിൽ ഭക്തി സാ
ന്ദ്രമായ അന്തരീക്ഷത്തിൽ പുലർച്ചെ 4.30 ന് ആരംഭിച്ചു.

ബലിതർപ്പണ ചടങ്ങുകൾക്ക് ആചാര്യശ്രേഷ്ഠൻമാരായ ഷാജി രാജഗിരി,  അനൂപ് ചേളന്നൂർ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രഭാത ഭക്ഷണമുൾപ്പടെയുള്ള വിപുലമായസൗകര്യങ്ങളാണ് ഇത്തവണ സംഘാടക സമതി ഒരുക്കിയത്. ഭക്തജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായി ആയിരത്തിൽ പരം ഭക്തജനങ്ങൾ ബലിതർപ്പണ ചടങ്ങിൽ പങ്കെടുത്തതായി ക്ഷേത്രം ട്രസ്റ്റീ ബോർഡ് ഭാരവാഹിക
ളും സംഘാടകസമതി അംഗങ്ങളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!