കൊല്ലം മേഖലാ കോൺഗ്രസ് കമ്മിറ്റി മുൻകാല കോൺഗ്രസ് നേതാക്കളെ അനുസ്മരിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു



കോൺഗ്രസ്സിന്റെ തകർച്ച ആഗ്രഹിച്ചവർ പോലും കോൺഗ്രസ്സിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിന്റെ തെളിവാണ് രാജ്യമാകെ അലയടിക്കുന്ന കോൺഗ്രസ്സ് അനുകൂല തരംഗമെന്ന് മുൻ KPCC അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കൊല്ലം മേഖല കോൺഗ്രസ്സ് കമ്മിറ്റി മൺമറഞ്ഞ മുൻ കാല നേതാക്കളെ അനുസ്മരിക്കുന്ന ദീപ്ത സ്മൃതി – 23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന്റെ ആശയങ്ങളേയും, നേതാക്കളേയും തിരസ്കരിക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങൾ രാജ്യത്ത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. സ്വതന്ത്ര്യ ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും എന്ന വിഷയത്തിൽ സി.വി.ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളേയും, മുതിർന്ന നേതാക്കളേയും ചടങ്ങിൽ ആദരിച്ചു. പി.രത്നവല്ലി ടീച്ചർ എൻ.മുരളീധരൻ, രജീഷ് വെങ്ങളത്തു കണ്ടി, നടേരി ഭാസ്കരൻ, എൻ.വി വത്സൻ, ഒ.കെ. വിജയൻ , കെ.എം.ബാലകൃഷ്ണൻ, ശശീന്ദ്രൻ T A , സുമലത അശോകൻ, രൂപേഷ്കുമാർ എം. എന്നിവർ സംസാരിച്ചു. അനിൽകുമാർ T A ,ജയൻ മഠത്തിൽ, സുരേന്ദ്രൻ T A , ബാബു. കെ.വി, ശ്രീശൻ . TA, ശിവൻ RCS, , പ്രസൂൺ ചെട്ട്യാട്ടിൽ, എന്നിവർ നേതൃത്വം നല്കി. തിരുവാതിരക്കളി അരങ്ങേറി










