അൺ എയ്ഡഡ് സ്കൂൾ അധ്യാപികമാർ നേരിടുന്ന പ്രശ്നങ്ങൾ: വനിതാ കമ്മിഷൻ ഹിയറിംഗ്



അൺ എയ്ഡഡ് സ്കൂൾ അധ്യാപികമാർ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് അവരിൽ നിന്നു തന്നെ നേരിട്ട് അറിയാനായി സംസ്ഥാന വനിതാ കമ്മിഷൻ നവംബർ 11 രാവിലെ 10 മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി അധ്യക്ഷത വഹിക്കും.
നിയമസഭാംഗം കെ കെ രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും. ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും. അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കക്കട്ടിൽ ചർച്ച നയിക്കും. വനിതാ കമ്മിഷനംഗം അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിക്കും.








