കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം: ലോ​ഗോ പ്രകാശനം ചെയ്തു

62-ാമത്തെ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിം​ഗ് കലാമേളയുടെ ജനറൽ കൺവീനറും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ സി മനോജ് കുമാറിന് നൽകി പ്രകാശനം ചെയ്തു. 27 ലോഗോകളില്‍ നിന്ന് പന്നിയങ്കര സ്വദേശി മുഹമ്മദ് ഹാരിസ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ നാല് മുതൽ എട്ട് വരെ പേരാമ്പ്രയിലാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം അരങ്ങേറുക.

കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഹയർ സെക്കന്ററി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മറ്റി കൺവീനർ സി.കെ. അനിൽകുമാർ, എം റിയാസ്, കെ പി അനിൽകുമാർ, കെ വി ഷിബു, പി മുജീബ് റഹ്മാൻ, പി.കെ. ഫൗസിയ, എൻ.ബി. ഷാജു, ഷൈജു എം.സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!