പേരാമ്പ്ര പോസ്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആധാർ തപാൽ സേവന മേള

പേരാമ്പ്ര: ഭാരതീയ തപാൽ വകുപ്പ് വടകര സൗത്ത് സബ്ഡിവിഷൻ  പേരാമ്പ്ര പോസ്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആധാർ തപാൽ സേവന മേള സംഘടിപ്പിക്കുന്നു. 2023 നവംബർ 8 ബുധനാഴ്ച പേരാമ്പ്രപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്യും.

ഭാരതീയതപാൽ വകുപ്പിന്റെ വിവിധ ജനപ്രിയ നിക്ഷേപ പദ്ധതികൾ , ആധാർ സേവനങ്ങൾ, ഗ്രാമീണ ഇൻഷുറൻസ് സ്കീമുകൾ, തപാൽ വകുപ്പിന്റെ ആധുനീ കരിക്കപ്പെട്ട വിവിധ സേവനങ്ങൾ എന്നിവ പൊതുജനങ്ങൾക്കീ മേളയിൽ പങ്കെടുത്ത് ഉറപ്പുവരുത്താവുന്നതാണ്. രാവിലെ 10 മണി മുതൽ മേള ആരംഭിക്കുമെന്ന് തപാൽ ഓഫീസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!