യുദ്ധമുണ്ടാക്കി മുതലെടുക്കുക എന്നത് ഇസ്രായേലിന്റെ തന്ത്രം: ജിനു സഖറിയ ഉമ്മന്‍



മേപ്പയ്യൂര്‍ : ലോകത്ത് സംഘര്‍ഷം സൃഷ്ടിച്ച് അതില്‍ നിന്ന് മുതലെടുക്കുക എന്നത് ഇസ്രായേലിന്റെ തന്ത്രമാണെന്ന് പ്രമുഖ വിദേശകാര്യ നിരീക്ഷകന് ഡോ. ജിനു സഖറിയ ഉമ്മന്‍ പറഞ്ഞു. സി. പി. ഐ മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനിന്റേത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. അത് ഏതെങ്കിലും മതങ്ങളുടെ പ്രശ്നമായി ചുരുക്കുന്നത് മാധ്യമ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി. പി. ഐ. ജില്ലാ കൗണ്‍സില്‍ അംഗം പി. ബാലഗോപാലന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലന് മാസ്റ്റര്‍, ജില്ലാ എക്സി. കമ്മിറ്റി അംഗം അജയ് ആവള എന്നിവര്‍ സദസ്സിനെ അഭിവാദ്യം ചെയ്തു. സി. ബിജു സ്വാഗതവും എം. കെ. രാമചന്ദ്രന് മാസ്റ്റ ര്‍ നന്ദിയും പറഞ്ഞു.
പരിപാടിക്ക് കെ. നാരായണക്കുറുപ്പ്, കൊയിലോത്ത് ഗംഗാധരന്, ബാബു കൊളക്കണ്ടി, പി. ടി. ശശി, എ. ബി. ബിനോയ്, ഇ. രാജന് മാസ്റ്റര്‍, ടി. കെ. വിജയന് എന്നിവര്‍ നേതൃത്വം നല്കി.








