വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ്സ് കൊയിലാണ്ടി കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് നടത്തി



കൊയിലാണ്ടി: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ കൊയിലാണ്ടി കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മെമ്പര്‍ പി. രത്‌നവല്ലി ടീച്ചര്‍, ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, അരുണ്‍ മണമല്‍, മാടഞ്ചേരി സത്യനാഥന്‍, മുജേഷ് ശാസ്ത്രി, പി. ബാലകൃഷ്ണന്‍, അജയ് ബോസ്, കെ.വി. ശോഭന. മനോജ് പയറ്റുവളപ്പില്‍, രജീഷ് വെങ്ങളത്ത് കണ്ടി എന്നിവര്‍ സംസാരിച്ചു.
ഷബീര്‍ എളവന കണ്ടി, വി കെ പ്രമോദ്, രാമകൃഷ്ണന്‍ കിഴക്കയില്‍, ശ്രീജാ റാണി, കെ. വി റീന, പി. പി നാണി, നടേരി ഭാസ്‌കരന്‍, തന്‍ഹീര്‍ കൊല്ലം, സി. പി. മോഹനന്‍, സി. ഗോപിനാഥ്, പി. പവിത്രന്‍, കെ. പി. രമേന്‍, കെ. ടി. സിന്ധു, കാര്യാട്ട് ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.








