തുവ്വക്കോട് ടി കെ ഇമ്പിച്ചി അനുസ്മരണം കുടുംബ സംഗമം നടത്തി
ചേമഞ്ചേരി: തുവ്വക്കോട് ടി കെ ഇമ്പിച്ചി അനുസ്മരണത്തിന്റെ ഭാഗമായി കുടുംബ സംഗമം സിപിഐ(എം) ഏരിയാ കമ്മറ്റി അംഗം സി. അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു.
സി. എസ്. അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എം പി അശോകന്‍ ആദരഭാഷണം നടത്തി. സി ശ്യാം സുന്ദര്‍ അദ്ധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണന്‍, അഭിത് അശോക്, അശ്വിന്‍ പ്രകാശ്, എന്നിവര്‍ സംസാരിച്ചു.
നവംബര്‍ 8 ന് വൈകീട്ട് 5 ന് പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കെ. പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.