വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു



കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ജില്ലയിലെ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടി കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ എസ്. മുഹമ്മദ് സിയാദ് ഉദ്ഘാടനം ചെയ്തു.
2022-23 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി /ടിഎച്ച്എസ്എല്‍സി/ പ്ലസ് ടു/ വിഎച്ച്എസ്ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. ചടങ്ങില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ടി എം ജിജി അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിബില്‍ വിജയ്, ക്ലര്‍ക്ക് എന്‍ രഞ്ജിനി, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.








