പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിലേക്ക് നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്തു

പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിലേക്ക് (എ.സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്റർ) നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കൂട്ടായ ശ്രമത്തിലൂടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഇനിയും ഉയരങ്ങളിലേക്ക് പോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ചാണ് ദേശീയപാത 66ൽ നിന്നും ആശുപത്രിയിലേക്ക് റോഡ് നിർമ്മിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ നിഷ, സീന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ.പി ഗീത, ഗ്രാമപഞ്ചായത്ത് അംഗം പി ബിന്ദു, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി സി ജെസ്ലി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള സ്വാഗതവും ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ അമ്പിളി കുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!