കിണറ്റില്‍ വീണ പോത്തിനെ കൊയിലാണ്ടി അഗ്‌നി രക്ഷസേന രക്ഷപ്പെടുത്തി



ചേമഞ്ചേരിയില്‍ കിണറ്റില്‍ വീണ പോത്തിനെ കൊയിലാണ്ടി അഗ്‌നി രക്ഷസേന എത്തി രക്ഷപ്പെടുത്തി. തൂവക്കോട് സ്വദേശി സത്യന്റെ പോത്താണ് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണത്. അഗ്‌നിരക്ഷാസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍ പി അനൂപ് അതിസാഹസികമായി ആള്‍മറയും പടവും ഇല്ലാത്ത കിണറ്റില്‍ ഇറങ്ങുകയും റിംഗ് ഇട്ട കിണറായതിനാല്‍ അതില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന പോത്തിനെ കഴുത്തറ്റം വെള്ളത്തില്‍ നെറ്റില്‍ ഇറങ്ങി വളരെ പ്രയാസപ്പെട്ടു കൗ ഹോസ് ഉപയോഗിച്ച് കെട്ടുകയും സേനയും നാട്ടുകാരും ചേര്‍ന്ന് വളരെ പരിശ്രമത്തിനൊടുവില്‍ കിണറിനും പുറത്ത് എത്തിച്ചു.
ഫയര്‍ ഓഫീസര്‍ മാരായ ബി. ഹേമന്ത്, ഇ എം നിധിപ്രസാദ്, എസ. അരുണ്‍് ,സനല്‍രാജ്, കെ പി റഷീദ്, നിതിന്‍ രാജ്, ഹോം ഗാര്‍ഡുമാരായ കെ പി രാജേഷ്, സി. പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.








