കുറഞ്ഞ ചെലവില്‍ മീറ്റിങ്ങും മറ്റു പരിപാടികളും നടത്താം



കൊയിലാണ്ടി മുന്‍സിപ്പാലിറ്റിക്ക് സമീപം കെ എം ആര്‍ വ്യാപാര ഹാള്‍ പ്രസ് ക്ലബ് സെക്രട്ടറി സജീവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ കെ. എം. രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മുസ്സ യോഗം ഉദ്ഘാടനം ചെയ്തു.
സീനിയര്‍ വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കര്‍, കെ. കെ. ഫാറൂഖ്, ടി. പി. ഷഹീര്‍, ഷൗക്കത്ത്, ഉഷാ മനോജ്, സുഹൈല്‍, ബാവ, പ്രബീഷ്, ആരിഫ് വി കെ, ലത്തീഫ് വീ പി എന്നിവര്‍ സംസാരിച്ചു.








