നൊച്ചാട് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

നൊച്ചാട് ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും വനിതകൾക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന യോഗാ പരിശീലനത്തിന്റെയും ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവ​ദിച്ച 50 ലക്ഷം രൂപ ചെലവിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് ആയുർവേദ ആശുപത്രിക്ക് സമീപത്തായി പുതുതായി നിർമ്മിച്ചത്. നിലവിൽ രണ്ട് സ്പെഷ്യാലിറ്റി ഡോക്ടർമാരുൾപ്പെടെ മൂന്ന് പേരുടെ സേവനമാണ് ആശുപത്രിയിലുള്ളത്. 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺന്മാരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാശങ്കർ, ഗ്രാമപഞ്ചായത്തംഗം പി. യം രജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ടി.ജെസ്സി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും സിഎംഒ ഡോ: പ്രിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!