കെപിഎസ് ടി എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും നടത്തി



കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
ഉപജില്ല പ്രസിഡന്റ് കെ. എസ്. നിഷാന്ത് അധ്യക്ഷത വഹിച്ചു. ടി. ആബിദ്, ടി. കെ. പ്രവീണ്‍, പി. കെ. രാധാകൃഷ്ണന്‍, കെ. എം. മണി, പി. രഞ്ജിത് കുമാര്‍, പി. രാജേഷ്, എന്‍. ഷര്‍മിള, എം. എസ്. ബൈജാ റാണി, ബാസില്‍ പാലിശേരി, സി. സബിന എന്നിവര്‍ സംസാരിച്ചു.








