ശാസ്ത്രമേളക്കിടയില്‍ സ്വര്‍ണ്ണാഭരണം നഷ്ടമായി വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് നല്‍കി മില്‍മ ബൂത്തുകാരന്‍ മാതൃകയായി



കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ മില്‍മ ബൂത്തുകാരനും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയുമായ പി. ഷാജുവിനാണ് രണ്ടര പവന്‍ വരുന്ന സ്വര്‍ണ്ണവള വീണു കിട്ടിയത്.
മകളെയും കൊണ്ട് ജില്ലാ ശാസ്ത്രമേളക്ക് എത്തിയ വടകര പുറങ്കര മുട്ടുങ്ങവളപ്പില്‍ പി. എം. ലിജിയുടെതായിരുന്നു കളഞ്ഞു പോയ വള, രാവിലെ 11, 30 ഓടെയായിരുന്നു സ്വര്‍ണ്ണവള നഷ്ടമായത്, ശാസ്ത്രമേളക്കിടയില്‍ സ്വര്‍ണ്ണാഭരണം നഷ്ടമായതിനെ തുടര്‍ന്ന് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു അന്വേഷണം നടക്കുന്നതിനിടയിലാണ് ഷാജുവിന് തന്റെ കടയുടെ മുന്‍ വശത്തു നിന്നും വള കിട്ടിയത്.
കൊയിലാണ്ടി വി. എച്ച്. എസ്. സി പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കലിന്റെയും, പ്രധാന അധ്യാപിക അജിതയുടെ സാന്നിധ്യത്തില്‍ വള ഉടമയായ ലിജിയെ തിരിച്ചെല്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ അധികൃതരും സ്‌കൂള്‍ പി. ടി. എ. യും ഷാജുവിനെ അഭിനന്ദിച്ചു.








