ഇന്ദിരാജി രക്തസാക്ഷിത്വ ദിനവും, ഉമ്മന്‍ ചാണ്ടി ജന്മദിനവും കൊല്ലം ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു

കൊയിലാണ്ടി: ലോകാരാധ്യയായ ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനവും കൊല്ലം ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. പുഷ്പാര്‍ച്ചനയും, അനുസ്മരണ സമ്മേളനവും കെ. പി. സി. സി. മെമ്പര്‍ പി. രത്‌നവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ കരുത്തുറ്റ ഭരണാധികാരി എന്ന നിലയില്‍ ഇന്ദിരാജിയും, സഹജീവി സ്‌നേഹത്തിന്റെ ആള്‍രൂപമായ ഉമ്മന്‍ ചാണ്ടിയും ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നേതാക്കളാണന്ന് ടീച്ചര്‍ പറഞ്ഞു.

അതിജീവനത്തിനായി പോരാടുന്ന പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച ഇന്ദിരാജിയുടെ നിലപാട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നുംഅവര്‍ കൂട്ടിച്ചേര്‍ത്തു.

കെപിഎസ്ടിഎ ജന: സെക്രട്ടറി പി. കെ. അരവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നടേരി ഭാസ്‌കരന്‍ അദ്ധ്യക്ഷം വഹിച്ചു. മഠത്തില്‍ നാണുമാസ്റ്റര്‍, വി. വി. സുധാകരന്‍, എന്‍. ദാസന്‍, ശ്രീജാ റാണി, കെ. വി. റീന, ഒ. കെ. ബാലന്‍, എം. കെ. ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. ഒ. കെ. വിജയന്‍, എം. വി. സുരേഷ്, ബജീഷ് തരംഗിണി, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, കെ. കെ. രാധാകൃഷ്ണന്‍,  ഷീബ അരീക്കല്‍, എന്നിവര്‍ നേതൃത്വം നല്കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!