കേരളീയം മഹോത്സവത്തില്‍ സ്‌പെയ്‌സ് കൊയിലാണ്ടി വിശ്വ പൗരന്‍ കഥാപ്രസംഗം അവതരിപ്പിക്കും
കേരള സംസ്ഥാന പിറവിയുടെ അനുബന്ധമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം മഹോത്സവത്തില്‍ സ്‌പെയ്‌സ് കൊയിലാണ്ടി വിശ്വ പൗരന്‍ കഥാപ്രസംഗം അവതരിപ്പിക്കും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ക്‌സിന്റെ കുട്ടിക്കാലവും യൗവനവും ഉള്‍പ്പെടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രമായ വിശ്വ പൗരന്‍ ശശി കോട്ടിലാണ് രചിച്ചത്. കഥാപ്രസംഗത്തിന്റെ പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ ദൃശ്യ ശ്രവ്യ ആവിഷ്‌ക്കാരമാണ്.
നവംബര്‍ 4 ന് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിലാണ് കലാവിരുന്ന് അവതരിപ്പിക്കുന്നത്. പാലക്കാട് പ്രേംരാജാണ് സംവിധാനവും ചേര്‍ത്തല ചന്ദ്ര ബോസ്, എസ് ശരണ്‍ദേവ് എന്നിവരാണ് രംഗത്തു വരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ടി. കെ. ചന്ദ്രന്‍, കെ. ഷിജു, പി. കെ. രഘുനാഥ്, ശശി കോട്ടില്‍, ജനാര്‍ദ്ദനന്‍ വാടിക, പി. എം. ബിജു എന്നിവര്‍ പങ്കെടുത്തു.