മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ടി. പി. രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു



മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല കേരളോത്സവം സംഘടിപ്പിച്ചു. കൊഴുക്കല്ലൂർ കെജിഎംഎസ് യുപി സ്കൂളിൽ നടന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ, തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരിഷ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന, ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ എ. എം. രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുനിൽ വടക്കയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ബ്ലോക് പഞ്ചായത്ത് സെക്രട്ടരി ജോബി സാലസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.








